കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ലോഗോ പ്രകാശനവും,ടീം  അംഗങ്ങളുടെ ലേലവും  നടത്തി…

By: mujeeb kalathil

ദമ്മാം:കൊല്ലം ജില്ലാ പ്രവാസി സൗഹൃദങ്ങളുടെ കൂട്ടായ്മയിൽ സെപ്റ്റംബർ 23 ,24  തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ്‌ ലൈറ്റ്  സ്റ്റേഡിയത്തിൽ   നടക്കുന്ന  മേമാറി  കൊല്ലം ജില്ലാ പ്രീമിയർ ലീഗ് സീസൺ ടുവിന്റെ  ഭാഗമായി ടൂർണമെന്റ് ലോഗോ പ്രകാശനവും, ടീം അംഗങ്ങളുടെ ലേലവും   അൽ ഖോബാർ ക്ലാസിക് ഹോട്ടലിൽ വച്ച് നടന്നു..ഒന്നാം സീസനിലിലെ പോലെ   സാങ്കൽപ്പിക തുകയിലൂടെ ഓരോ ടീമും കളിക്കാരെ വിളിച്ചെടുക്കുകയായിരുന്നു.വാശിയേറിയ ലേലം വിളി ഐ പി എൽ ക്രിക്കറ്റിന്റെ മാതൃകയിലായിരുന്നു സംഘടിപ്പിച്ചതു. ക്യാപ്റ്റന്മാരുടെയും,ഓണറന്മാരുടെയും ,മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ മേമാറി ഗൾഫ് സി.ഇ.ഓ      ലെജു  ആന്റണി  ലോഗോ പ്രകാശനം ചെയ്തു.  ടൂർണമെന്റ് ചെയർമാൻ സുരേഷ് റാവുത്തർ , ജനറൽ കൺവീനർ,സലിം ഷാഹുദീൻ , മുഖ്യ രക്ഷാധികാരി തഴവാ നൗഷാദ്, വൈസ്  ചെയർമാൻ സിദ്ദു കൊല്ലം , ,ട്രഷറർ ബിജു സിയാദ്,  ,ഷാജി മതിലകം,ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഹുസൈൻ പറമ്പിൽ, അനസ് ബഷീർ, എന്നിവർ ആശംസകൾ അർപ്പിച്ചു.,  മുഹമ്മദ്  തസീബ്, നജീം  ബഷീർ, ഷൈജു വിളയിൽ, രാജേഷ് ഖാൻ ,ഷാം ലാൽ,  ഷംനാദ്, സിജോ, നിഷാദ്

 ,എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി..നീബ്രാസ് ശിഹാബ് പ്രോഗ്രാം അവതാരകനായിരുന്നു.