ദമ്മാം: പാട്ടും വരയും പാതിയിൽ നിർത്തി വിടപറഞ്ഞകന്ന കലാകാരൻ പി.എസ് ബാനർജിയുടെ ഓർമ്മകളും, പാട്ടുകളും കോർത്തിണക്കി സൗദി മലയാളി സമാജം അനുസ്മരണം സംഘടിപ്പിച്ചു. നാടൻ പാട്ടുകളെ ആസ്വദകരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച കലാകാരനാണ് പി.എസ് ബാനർജിയെന്ന് ചടങ്ങിൽ പെ-ങ്കടുത്തവർ പറഞ്ഞു.കുറഞ്ഞ കാലംകൊണ്ട് ആയിരക്കണക്കിന് വേദികളിലൂടെ, പാട്ടുകളിലുടെ ബാനർജി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. അദ്ദേഹത്തിെൻറ കാരിക്കേച്ചറുകളും,ചിത്രങ്ങളും പുതുരാഷ്ട്രീയ ചിന്തയുടെ ചൂടുള്ള ചർച്ചകൾക്ക് ഇടയാക്കി.
മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പി .എസ് ബാനർജിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. മാലിക് മഖ്ബൂൽ അധ്യക്ഷനായിരുന്നു. ഡോ: സിന്ധു ബിനു,ഖദീജ ഹബീബ്, സഹീർ മജ്ദാൽ, നവാസ് ചൂനാടൻ, സഹീർ കുണ്ടറ, നജ്മുന്നിസ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.
ലതീഷ്ചന്ദ്രൻ, കലേഷ്, ഷിബുകൃഷ്ണൻ, ജോസ്, സഹീർ എന്നിവരടങ്ങിയ സംഘം ബാനർജി പാടി അനശ്വരമാക്കിയ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ബിനു കുഞ്ഞ് സ്വാഗതവും,ലതീഷ് നന്ദിയും പറഞ്ഞു.