ബഹറൈൻ കേരളീയ സമാജത്തിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ സംഘടിപ്പിക്കുന്നു.

ബഹറൈൻ : ഈ വർഷത്തെ വിജയദശമി ദിവസമായ ഒക്ടോബർ 15 വെള്ളിയാഴ്ച്ച രാവിലെ 6 മുതൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യം സമാജത്തിൽ സംഘടിപ്പിക്കും, ബഹറൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുറമേ രക്ഷിതാക്കൾക്ക് താൽപ്പര്യപ്പെട്ട വ്യക്തികൾകളുടെ സാന്നിദ്ധ്യവും എഴുത്തിനിരുത്തിന്  പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

കോവിഡ് കാലഘട്ടത്തിന് മുൻപ് കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രമുഖ സാഹിത്യ കലാപ്രവർത്തകരാണ് സമാജം എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകി വന്നിരുന്നത്, നൂറ് കണക്കിന് കുട്ടികളാണ് ഈ അവസരങ്ങൾ മുൻകാലങ്ങളിൽ പ്രയോജനപ്പെടുത്തിട്ടുള്ളത്.

താൽപ്പര്യമുള്ള രക്ഷിതാക്കൾക്ക് പേര് രജിസ്റ്റർ ചെയ്യാനായി  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര,33369895, സൻജിത്ത്36129714 എന്നിവരെ ബന്ധപ്പെടാവുന്നതാണ്