പി. വി മുഹമ്മദ്‌ അരീക്കോടിന്റെ വിയോഗം നികത്താനാവാത്തത് . ബഹ്‌റൈൻ കെഎംസിസി

മനാമ. മുസ്ലിം ലീഗ് പ്രസംഗ വേദിയിലെ ഇതിഹാസവും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി വി മുഹമ്മദ്‌ സാഹിബ്‌ അരീക്കോടിന്റെ നിര്യാണം അക്ഷരാർത്ഥത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് തീരാ നഷ്ടം തന്നെയാണെന്ന് ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.മുൻ കാലങ്ങളിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മുസ്ലിം ലീഗിന്റെ പ്രസക്തി വിളിച്ചോതി കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഹാസ്യാത്മകമായ പ്രസംഗ ശൈലിയിലൂടെ അനേകമാളുകളെ ആകർഷിക്കാനും ഇരുത്തി ചിന്തിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.പാർട്ടിയും, രാജ്യവും, സമുദായവും ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നു പോകുന്ന ഈ സന്നിഗ്ദ ഘട്ടത്തിൽ പി വി യെ പോലെയുള്ള നേതാവിന്റെ വിട വാങ്ങൽ നികത്താനാവാത്തത് തന്നെയാണെന്ന് നേതാക്കൾ പറഞ്ഞു.