മനാമ : നാല്പത്തി മൂന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ബഹ്റൈൻ സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാനിധ്യം ആയിരുന്ന അസീസ് ഹാജി വല്യാപ്പള്ളി ക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം യാത്ര അയപ്പ് നൽകി. ഇന്ത്യൻ സോഷ്യൽ ഫോറത്തിന് വേണ്ടി കേരള ഘടകം പ്രസിഡന്റ് അലി അക്ബർ ഉപഹാരം കൈ മാറി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്, സക്കീർ മലപ്പുറം, സിദ്ധീഖ് മഞ്ചേശ്വരം എന്നിവർ സന്നിഹിതർ ആയിരുന്നു.