സംഘടന തെരെഞ്ഞെടുപ്പിന് ഒരുങ്ങി ഐവൈസിസി ബഹ്‌റൈൻ

മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2021-22 വർഷ പുനസംഘടന നടപടികൾക്ക് തുടക്കമായി, വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്, കോവിടഡ് കാരണം നിലവിൽ ഉള്ള ഭരണസമിതിയുടെ കാലാവധി നീണ്ടു പോകുകയായിരുന്നു, ഒക്ടോബർ 15 ന് തുടങ്ങുന്ന ഏരിയ സമ്മേളനങ്ങൾ നവംബർ 12 ന് അവസാനിക്കും.

നവംബർ 19 ന് പുതിയ ദേശീയ കമ്മറ്റി നിലവിൽ വരുന്ന രീതിയിൽ ആണ് പുതിയ ഭാരവാഹി നിർണ്ണയം ക്രമീകരിച്ചിരിക്കുന്നത്. തെരെഞ്ഞെടുപ്പ് നടപടികൾ നേതൃത്വം നൽകുവാൻ നിലവിലെ പ്രസിഡൻ്റ് അനസ് റഹിം,സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവരെ കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി ചുമതലപ്പെടുത്തി.