ബഹ്റൈൻ : സംസ്കൃതി ബഹ്റൈൻ പുതിയതായി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത മലയാളം അഭിനേത്രിയും എഴുത്തുകാരിയുമായ ശ്രീമതി ജയാ മേനോൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംസ്കൃതി ബഹറിൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ റിതിൻ രാജ് സ്വാഗതം പറഞ്ഞു. ലൈബ്രറി കമ്മിറ്റി കൺവീനർ ശ്രീ ബാലചന്ദ്രൻ കൊന്നക്കാട് ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. സംസ്കൃതി ബഹറിൻ ശബരീശ്വരം വിഭാഗ് സെക്രട്ടറി ശ്രീ രജീഷ് ടി ഗോപാൽ ചടങ്ങുകൾ നിയന്ത്രിച്ചു. ബഹറിനിലെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു .