മസ്കത്ത്: കഴിഞ്ഞ എട്ടുവർഷക്കാലമായി മസ്കത്തിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഗാലയിലെ ഹൊറിസോൺ ഹോട്ടലിൽ നടന്നു. വാർഷികദിനാഘോഷം ജനുവരി ഏഴിന് നടത്താൻ തീരുമാനിച്ചു. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കൂട്ടായ്മ അംഗം സന്തോഷ് നാരായണൻകുട്ടിയുടെ മകൻ വിഷ്ണു എസ്. നാരായണന് വിശിഷ്ടാതിഥി വി.എസ്. മുരാരി തന്ത്രി ഉപഹാരം സമ്മാനിച്ചു. പ്രസിഡൻറ് സന്തോഷ് വാസു അധ്യക്ഷതവഹിച്ചു.
രക്ഷാധികാരി രാജൻ ചെറുമനശ്ശേരി, മുൻ പ്രസിഡൻറ് അനിൽ ഉത്രാടം എന്നിവർ സംസാരിച്ചു.ഐ .ടി സെക്രട്ടറി പ്രേംജിത്ത് മരണമടഞ്ഞവർക്ക് കൂട്ടായ്മയുടെ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സാബു പരിപ്രയിലും വരവ്-ചെലവുകൾ ട്രഷറർ ഹരിക്കുട്ടൻ നെടുംതറയും അവതരിപ്പിച്ചു. വാർഷിക ദിനത്തിൽ ആദർശ് ചിറ്റാറും സംഘവും നയിക്കുന്ന നാടൻപാട്ട് നടത്തുവാനും യോഗം തീരുമാനിച്ചു. കൂട്ടായ്മയുടെ വൈസ് പ്രസിഡൻറ് സുരാജ് രാജൻ സ്വാഗതവും ജോയൻറ് സെക്രട്ടറി ജോർജ് മാത്യു കടന്നുവന്ന നന്ദിയും പറഞ്ഞു.