ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റ് ഫൈനൽ നാളെ

ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ സിഞ്ച് മൈതാനിയിൽ നടന്നു വന്നുകൊണ്ടിരിക്കുന്ന ഒന്നാമത് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ  2 pm ന് ആരംഭിക്കുന്നു. കോട്ടയം ജില്ലയിലെ പ്രമുഖ ടീമുകളായ മണർകാടും, പുതുപ്പള്ളിയും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും. കുവൈറ്റ് – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ചെയർമാൻ  ശ്രീ. സാം നന്ദിയാട്ട് ഫൈനൽ മത്സരം ഉത്ഘാടനം ചെയ്യും. നാടൻ പന്ത് കളി രംഗത്തെ മുൻ കാല പ്രതിഭ ശ്രീ. കെ. ഇ. ഈശോ ഈരേച്ചേരിൽ മുഖ്യ അഥിതി ആയിരിക്കും. 4.30 pm ന് നടക്കുന്ന സമാപന സമ്മേളനത്തിൽ  ബഹ്‌റൈൻ കേരള സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള വിജയികൾക്ക് സമ്മാനധാനം നിർവ്വഹിക്കും. ബഹ്‌റൈൻ മീഡിയാ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരം, ബഹ്‌റൈൻ മീഡിയാ വൺ  ചീഫ് എഡിറ്റർ ശ്രീ. സിറാജ് പള്ളിക്കര തുടങ്ങി ബഹ്‌റിനിലെ സാമൂഹിക, സംസ്ക്കാരിക, രാഷ്ട്രീയ, മത നേതാക്കൾ സമാപന ചടങ്ങിൽ പങ്കെടുക്കുന്നു. ഈ ഫൈനൽ മത്സരത്തിലേക്ക് എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.