ഇന്ത്യൻ സ്‌കൂൾ സംസ്‌കൃത ദിനം ആഘോഷിച്ചു

മനാമ:ഇന്ത്യൻ സ്‌കൂൾ  ഓൺലൈനായി  സംസ്‌കൃത ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടെ  പരിപാടി ആരംഭിച്ചു. സ്‌കൂൾ മിഡിൽ സെക്ഷനിലെയും സെക്കണ്ടറി  സെക്ഷനിലെയും    വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ  പങ്കെടുത്തു. പ്രധാനാധ്യാപകൻ ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്‌കൃതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ സംസാരിച്ചു.   വിദ്യാർത്ഥികൾ ഭഗവത്ഗീത ആലപിച്ചു. ഗീതാ പാരായണത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കഠിനാധ്വാനവും പ്രകടനവും ഏറെ പ്രശംസനീയമായിരുന്നു. സംസ്‌കൃത ഗാനങ്ങളും കഥകളും ഉണ്ടായിരുന്നു.   വിദ്യാർത്ഥികൾ  സംസ്‌കൃത പോസ്റ്ററുകൾ നിർമ്മിച്ചു മികവ് തെളിയിച്ചു . എല്ലാ പരിപാടികളും ഭംഗിയായ  നടന്നു. എല്ലാ വിദ്യാർത്ഥികളും നന്നായി സഹകരിച്ചു. സ്‌കൂൾ അധികൃതരും എക്‌സിക്യുട്ടീവ് കമ്മിറ്റിയും നൽകിയ മികച്ച പിന്തുണയും പ്രോത്സാഹനവും സംസ്കൃത ദിനത്തെ  വൻ വിജയമാക്കിമാറ്റി.

പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.