ബഹ്‌റൈനിൽ ബൂസ്റ്റർ വാക്‌സിൻ എടുക്കാൻ ഉള്ള കാലാവധി മൂന്നു മാസമായി കുറച്ചു

മനാമ : ബഹ്​റൈനിൽ വിവിധ വാക്​സിനുകൾക്ക്​ ബൂസ്​റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയപരിധി​ ആറ്​ മാസത്തിൽനിന്ന്​ മൂന്ന്​ മാസമായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ്​ അൽ ഖഹ്​ത്താനി കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഫൈസർ-ബയോൺടെക്​, കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക, സ്​പുട്​നിക്​ വാക്​സിനുകളുടെ ബൂസ്​റ്റർ ഡോസ്​ സമയപരിധിയാണ്​ കുറച്ചത്​. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി ദേശീയ ഏകോപന സമിതിയുടെ അംഗീകാരത്തിന്​ വിധേയമായാണ്​ തീരുമാനം . സിനോഫാം വാക്​സിന്​ മൂന്ന്​ മാസമാണ്​ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിനുള്ള കാലാവധി മുൻപ് നൽകിയിരുന്നു . എന്നാൽ രോഗമുക്​തി നേടിയവർക്ക്​ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ്​ ഒരു വർഷത്തിൽനിന്ന്​ ആറ്​ മാസമായും കുറച്ചതായും അധികൃതർ വ്യക്തമാക്കി .