മനാമ : ബഹ്റൈനിലെ കോട്ടയം ജില്ലക്കാരുടെ സംഘടനായ കോട്ടയം പ്രവാസി ഫോറം ബഹ്റൈൻ ദേശീയ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു .
സൽമാനിയ കെസിഎ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് സോണിസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു ശിനോയ് ആന്റണി സ്വാഗതം പറഞ്ഞു . ഐ സി ആർ എഫ് ചെയർമാൻ ഡോ . ബാബു രാമചന്ദ്രൻ കുടുംബ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു .
മുൻ ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ് കെ .തോമസ് മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് ജനറൽ സെക്രട്ടറി സിജു പുന്നവേലിൽ ,കെ പി എഫ് കുടുംബ സംഗമ കൺവീനർ ബിനു നടക്കേൽ, എന്നിവർ സംസാരിച്ചു .
തുടർന്ന് കോട്ടയം പ്രവാസി ഫോറം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് നടന്ന എ ജി എം ൽ 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു .പുതിയ പ്രസിഡന്റ് ആയി ബോബി പാറയിലിനേയും പത്തംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ഭാരവാഹികളായ പ്രിൻസ് ജോസ് , അജയ് ഫിലിപ്പ് ,റെജി കുരുവിള, ഫിലിപ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .പ്രോഗ്രാം ജനറൽ കോർഡിനേറ്റർ സിബി തോമസ് നന്ദി പറഞ്ഞു .