‘യെല്ലോ’ കൊവിഡ്-19 അലേർട്ട് – നിയമ ലംഘനത്തിന് എതിരെ നടപടി

മനാമ : ബഹ്‌റൈനിൽ ‘യെല്ലോ’ കൊവിഡ്-19 അലേർട്ട് ലെവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് വിവിധ ഗവർണറേറ്റുകളിലെ നിരവധി റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഒരാഴ്ചത്തേക്ക് ആണ് നടപടി സ്വീകരിച്ചിരിക്കുന്നത് . 20ഓളം റെസ്റ്റോറന്റുകളിലും എട്ടോളം പുരുഷ സലൂണുകളിലും നിയമലംഘനങ്ങൾക്കെതിരെ നടപടി എടുത്തതായി അധികൃതർ അറിയിച്ചു . ഡിസംബർ പത്തൊമ്പതു മുതൽ ജനുവരി അവസാനം വരെ ആണ് ബഹ്‌റിനിൽ
യെല്ലോ അലേർട്ട് പ്രഖാപിച്ചിരിക്കുന്നതു .