ബഹറൈൻ : കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിൻ്റെ രജിസ്ട്രേഷൻ
തീയ്യതി 31 ഡിസംമ്പർ 2021 വരെ നീട്ടിയതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷങ്ങളായി മാറ്റി വെച്ച ബാലകലോത്സവത്തിന് ബഹറൈനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബാലകലോത്സവത്തിൽ പങ്കെടുക്കാൻ സമാജം അംഗത്വം ആവശ്യമില്ലെന്നും സമാജം ബാലകലോത്സവത്തിൻ്റെ ജനറൽ കൺവീനർ ദിലീഷ് കുമാർ അറിയിച്ചു.
ഇരുന്നുറോളം ഇനങ്ങളിലായി ആയിരത്തിലധികം മത്സരാർഥികളെയാണ് ബാലകലോത്സവത്തിൽ പ്രതീക്ഷിക്കുന്നതെന്നും കലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ദിലിഷ് കുമാർ 39720030,രാജേഷ് ചേരാവള്ളി 35320667 എന്നിവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബാല കലോത്സവത്തിൻ്റെ ഓഫിസ് സമാജം ഓഫിസ് ബ്ലോക്കിൽ വൈകുന്നേരം 7.00 മുതൽ 9മണിവരെ പ്രവർത്തിക്കുന്നതായും അന്വേഷണങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. www.bksbalakalotsavam.com എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്