സെന്റ് മേരീസ് കത്തീഡ്രലില്‍ ജനനപെരുന്നാള്‍ ശുശ്രൂഷകള്‍

മനാമ: ലോകമെങ്ങും യേശുക്രിസ്തുവിന്റെ തിരു ജനനം ആഘോഷിക്കുന്ന വേളയില്‍ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും ജനനപെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കി. ഡിസംബര്‍ 24 ന​‍് വൈകിട്ട് സന്ധ്യ നമസ്ക്കാരം, തീ ജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടുകൂടിയാണ​‍് ആരാധനകള്‍ നടന്നത്. പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ച്കൊണ്ട് നടന്ന ശുശ്രൂഷകള്‍ കത്തീഡ്രല്‍ ഫെയ്സ് ബുക്ക് പേജിലൂടെ വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാനുള്ള സൗകര്യവും ക്രമീകരിച്ചു എന്ന്‍ ഇടവക ട്രസ്റ്റി സി. കെ. തോമസ് സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.