മനാമ : കോവിഡ് പ്രതിരോധ നിയന്ത്രണപ്രവർത്തനത്തിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര ബഹുമതി ലഭിച്ചു. സ്കൈ ട്രാക്ക് ഇന്റർനാഷണൽ നടത്തിയ പരിശോധനയാണ് ബഹുമതിക്ക് അർഹമായത് . അന്താരാഷ്ട്രതലത്തിൽ എയർപോർട്ടുകളിൽ പാലിക്കുന്ന കോവിഡ് പ്രോട്ടോകോളും സുരക്ഷാ ശുചീകരണ രീതികളും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതായി കണ്ടെത്തിയിരുന്നു കൂടാതെ കൂടുതൽ ശുചിത്വമുള്ള ലോകത്തിലെ ആദ്യ അഞ്ച് ശതമാനം എയർപോർട്ടുകളിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാന താവളം ഇടം പിടിച്ചിരുന്നു . അന്താരാഷ്ട്ര തലത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു മുന്നേറാൻ ശ്രമിക്കുമെന്നും ബഹറിൻ എയർപോർട്ട് അതോറിറ്റി കമ്പനി അറിയിച്ചു.