മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഇടവകദിനാഘോഷവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓണ്‍ ലൈനായി നടത്തി. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് കത്തീഡ്രല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് സ്വാഗതം അറിയിച്ചു. സഹവികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, ബ്രദര്‍ ജീവന്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെയും ആദ്ധ്യാത്മിക സംഘടനകളുടെയും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. യുവജന പ്രസ്ഥാനം അവതരിപ്പിച്ച നാടന്‍ കരോള്‍ ഉള്‍പ്പടെ എല്ലാ സംഘടനകളുടെയും ഗ്രൂപ്പ് സോങ്ങുകളും പ്രോഗാമിന് മികവേറി. കത്തീഡ്രല്‍ ട്രസ്റ്റി നന്ദിയും അറിയിച്ചു.