ബഹ്റൈൻ : സ്വിച്ച് ഗിയർ രംഗത്തെ മുന്‍നിര സ്ഥാപനമായ അസ്കോണ്‍ കണ്ട്രോള് കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ് റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. അൽമസ്ര ഇൻഡസ്ട്രിയൽ പാർക്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിശിഷ്ടാതിഥിയായിരുന്നു വ്യവസായ വികസന അസി. അണ്ടർ സെക്രട്ടറി ഖാലിദ് ഫഹദ് അൽഅലാവി, വ്യവസായ വികസന ഡയറക്ടർ ഖാലിദ് സൽമാൻ അൽഖാസിമി, ഇൻഡ്സ്ട്രിയൽ പാർക്ക് ആക്ടിങ് ഡയറക്ടർ ഖാലിദ് അൽഖല്ലാഫ്, കമ്യൂണിക്കേഷൻ ആൻഡ്അവയർനെസ് ഡയറക്ടർ മഹ്മൂദ് അഹ്മദ് മുജ് ബെൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.അൽ മസ്രാ ഇൻഡസ്ട്രിയൽ പാർക്കിൽ 1.8 മില്ല്യന്‍ ദീനാർ ചെലവിൽ നൂതന സാങ്കേതികവിദ്യകളോടെ നിർമിച്ച പുതിയ ഫാക്ടറി 72,000 മുതൽ 150,000 വരെ ലോ വോൾട്ടേജ് പാനലുകളുടെ വാർഷിക നിർമാണക്ഷമതയുള്ളതാണ്. ബഹ്റൈന്‍ ഭരണാധികാരികളും മന്ത്രി സായിദ് റാഷിദ് അൽസയാനിയും അദ്ദേഹത്തിന്റെ മന്ത്രാലയവും ചെയ്തു തന്ന സേവനങ്ങൾക്ക് പമ്പാവാസൻ നായർ നന്ദി രേഖപ്പെടുത്തി.