കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള തീരുമാനം പ്രതിഷേധാർഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ

മനാമ :മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നിലപാട് പ്രതിഷേധാർഹം ആണ് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ നാവ് അരിയുക എന്നത് ഒരു ജനാധിപത്യ രാജ്യത്തിനു ഭൂഷണം അല്ല. നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതിനോടൊപ്പം

മീഡിയ വണ്ണിന്റെ പുനർ സംപ്രേഷണ നേടുന്നതിനും
നീതിക്കും വേണ്ടിയുള്ള നിയമ നടപടികൾക്കുള്ള നീക്കത്തിനും എല്ലാവിത പിന്തുണയും അറിയിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ സൈഫ് അഴിക്കോട് ഉം ജനറൽ സെക്രട്ടറി വി കെ മുഹമ്മദ്‌ അലിയും പത്ര പ്രസ്താവനയിൽ അറിയിച്ചു