ലോക സമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങൾ -ഒഐസിസി.

മനാമ : ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും, വീക്ഷണങ്ങളും മാത്രമാണ് പോംവഴി എന്ന് ഗാന്ധിജിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.

സത്യത്തിലും, അഹിംസയിലും അടിസ്ഥാനപ്പെടുത്തിയ ഭരണക്രമങ്ങൾ മാത്രമാണ് ലോക സമാധാനത്തിന് പരിഹാരം.
ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകളും, അവിടുത്തെ ജനങ്ങളുടെ ജീവിത ക്രമകളും, സാഹചര്യങ്ങളും, ആചാരങ്ങളും, വിശ്വങ്ങളും എല്ലാം മനസ്സിലാക്കി അതിനെഎല്ലാം സ്വാംശീകരിച്ചു കൊണ്ടാണ്
ഗാന്ധിജി പ്രവർത്തിച്ചത്. അങ്ങനെ എല്ലാവിഭാഗം ആളുകളുടെയും ചേർത്ത് നിർത്തിയത് കൊണ്ടാണ് ബ്രിട്ടീഷ് സാമ്പ്രാജ്യത്തിന് എതിരെ നടത്തിയ സ്വാതന്ത്ര്യ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നത്.
ഇന്ന് രാജ്യഭരണം നടത്തുന്ന ആളുകൾ ഗാന്ധിജിയുടെ വീക്ഷണങ്ങളും, ദർശങ്ങളും ഇന്ത്യയിൽ നിന്ന് തുടച്ചു മാറ്റുവാനും, വർഗീയതയിൽ അടിസ്ഥാനമായ ഭരണക്രമം നടപ്പിൽ വരുത്തുവാനും ആണ് ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചു മുന്നോട്ട് പോകണം എന്നും അടുത്ത തലമുറക്ക് പകർന്നു കൊടുക്കുവാനും തയാർ ആകണമെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ രവി കണ്ണൂർ സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ നസീം തൊടിയൂർ, ഫിറോസ് അറഫ, നിസാർ കുന്നത്ത്കുളത്തിങ്കൽ, സൽമാനുൽ ഫാരിസ്, സുനിൽ ജോൺ, റംഷാദ് ആയിലക്കാട്, പ്രദീപ്‌ പി കെ, രജിത് മൊട്ടപ്പാറ, എബിൻ ജോൺ, ഡിന്റോ ഡേവിഡ്, ജിജേഷ് എം കെ, റിയാസ് എന്നിവർ പ്രസംഗിച്ചു.