മലയാളി നഴ്​സ്​ ഒമാനിൽ മരണപെട്ടു

മസ്കറ്റ് ​: ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്​സ്​ ഒമാനിൽ മരണപെട്ടു. വലിയ താഴത്ത്​ അഗസ്റ്റ്യന്‍റെ മകൾ ഷീന അഗസ്റ്റ്യൻ (41) ആണ്​ മസ്കത്തിൽ മരണപ്പെട്ടത്.

സ്വകാര്യ ആശുപത്രയിൽ ​ജോലി ചെയ്തു വരികയായിരുന്നു.

ഭർത്താവ്: പരേതനായ ജോമോൻ. തൃ​ശുർ ഒല്ലൂരിലാണ്​ താമസം. രണ്ട്​വർഷം മുമ്പാണ്​ ഇവർ ഒമാനിലെത്തുന്നത്​. പതിനാറ്​ വയസ്സുള്ള മകളുണ്ട്​.

ഭൗതിക ശരീരം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.