ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ : കൂടുതൽ നേട്ടം കൈവരിക്കാൻ കാരണമാകും

By: BT

മനാമ : ബഹ്‌റൈനിൽ അനുവദിച്ച ഗോൾഡൻ വിസ രാജ്യത്തിൻറെ വളർച്ചക്ക് വഴി ഒരുക്കുമെന്ന് വിദഗ്ദ്ധർ . കഴിഞ്ഞ ദിവസം ബഹ്‌റൈൻ എ​​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ചർചയിൽ ആണ് വിവിധ മേഖലകളിൽ ഉള്ളവർ അഭിപ്രായം ഉന്നയിച്ചത് . നിലവിലെ കോവിഡ് തളർച്ചയിൽ നിന്നും കരകയറുവാൻ ഇത്തരം നീക്കങ്ങൾ സഹായകമാകുമെന്നും കൂടുതൽ കരുത്തോടെ ബിസിനസ് സംരംഭങ്ങൾ നടത്തികൊണ്ട് പോകുവാൻ ഗവർമെന്റ്ൻറെ ഇത്തരം തീരുമാനങ്ങൾ കാരണമാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു . റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ ഉള്ള മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതോടൊപ്പം മറ്റുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുവാൻ ഇത്തരം നീക്കങ്ങൾ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു .  ബ​ഹ്​​റൈ​ൻ പ്രോ​പ്പ​ർ​ട്ടി ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​റ​ഫ്​ ഹെ​ജ്​​ര​സ്, ലു​ലു ഗ്രൂ​പ് ഡയ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല, ബ​ഹ്​​റൈ​ൻ ബി​സി​ന​സ്​​മെ​ൻ​സ് അ​​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ്​ മെം​ബ​ർ ദി​യ അ​ലി അ​ൽ അ​സ്ഫൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ ച​ർ​ച്ച​യി​ൽ സംബന്ധിച്ചു . 10 വ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ വി​സ​അനുവദിച്ചതോടെ ഇ​ട​വേ​ള​ക​ളി​ൽ വി​സ പു​തു​ക്കേ​ണ്ട​തിന്റെ ബുദ്ധിമുട്ടുകൾ ഇ​ല്ലാ​താ​കു​മെന്നും കൂ​ടു​ത​ൽ ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ​യും തടസം ഇല്ലാതെയും ബിസിനസ് ചെയ്യുവാൻ സാധിക്കുമെന്നും , പ്ര​വാ​സി സം​രം​ഭ​ക​രെ ആകർഷിക്കുന്നതോടൊപ്പം ബ​ഹ്​​റൈ​നെ സ​മ്പൂ​ർ​ണ ബി​സി​ന​സ്​ സൗ​ഹൃ​ദ രാ​ജ്യ​മാ​ക്കി മാ​റ്റാ​നു​ നടപടികൾക്ക് കൂടുതൽ സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നതെന്നും ലു​ലു ഗ്രൂ​പ് ഡയ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല ചർച്ചയിൽ പറഞ്ഞു . നിക്ഷേപത്തിനൊപ്പം ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ്​ പത്തുവർഷത്തെ ഗോ​ൾ​ഡ​ൻ റെസിഡൻസി വി​സ ബഹ്‌റൈൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത് . ബഹ്‌റൈൻ പ്രഥമ ഗോ​ൾ​ഡ​ൻ വിസ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായി എം എ യുസഫ് അലിക്ക് നൽകിയിരുന്നു .കൂടാതെ നിക്ഷേപ മാധ്യമ രംഗത്തുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.