മനാമ : പ്രമുഖ സിനിമാനടി കെ പി എ സി ലളിതയുടെ വിയോഗം മലയാളസിനിമയ്ക്ക് തീരാനഷ്ടമെന്ന് ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അഞ്ഞൂറിൽ അധികം സിനിമയിലും നിരവധി നാടകങ്ങളിലും അഭിനയിച്ച കെ പി എ സി ലളിതക്ക് മലയാളികളുടെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കാൻ സാധിക്കും. കൃത്രിമത്വം ഇല്ലാതെ രചയിതാവും,, സംവിധായകനും മനസ്സിൽ കരുതുന്നവേഷം പകർന്നുനൽകാൻ ഉള്ള കഴിവാണ് കെ പി എ സി ലളിതയെ വ്യത്യസ്തത ആക്കുന്നത്.ദേശീയ – സംസ്ഥാന അംഗീകാരങ്ങൾ ലഭിക്കുമ്പോളും ലഭിക്കുന്ന ഏത് വേഷവും പൂർണ്ണ സന്തോഷത്തോട് കൂടി ഏറ്റെടുത്തു യഥാർത്ഥ കലാകാരി എങ്ങനെആയിരിക്കണം എന്ന് കാട്ടിതന്ന കലാകാരിആയിരുന്നു കെ പി എ സി ലളിത എന്നും ബഹ്റൈൻ ഒഐസിസി അഭിപ്രായപ്പെട്ടു.