” വേൾഡ് ഫുഡ് 22′ @ ലുലു ഹൈപ്പർ മാർക്കറ്റ്

ബഹ്റൈൻ : ലുലു ഹൈപ്പർ മാർക്കറ്റ് വേൾഡ് ഫുഡ് 22′ എന്ന പേരിൽ പ്രത്യേക പരുപാടി ആരംഭിച്ചു. ലോകത്തെ വിവിധ ദേശങ്ങളിൽനിന്നുള്ള രുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷ്യോത്സവം ഒരുക്കുന്നതെന്നും , ലുലുവിലെ ഷെഫുമാർ തയാറാക്കുന്ന ലോകത്തിലെ പ്രശസ്തമായ വിഭവങ്ങളും മേളയുടെ മുഖ്യ ആകർഷണമാനിന്നും അധികൃതർ അറിയിച്ചു . ദാനാ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർജുസെർ രൂപവാല ഭക്ഷ്യോത്സവം ഉദ്ഘാടനം ചെയ്തു. പ്രഭാത ഭക്ഷണം മുതൽ സമുദ്ര വിഭവങ്ങൾ, മാംസം എന്നിവയും മേളയിൽ ലഭിക്കും.ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ടുവരെ ഷോപ്പിങ് നടത്തുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 250 ഫൂഡീ വിന്നർമാർക്ക് വാങ്ങിയ മുഴുവൻ സാധനങ്ങളുടെയും തുക വൗച്ചറുകളായി ലഭിക്കും .ഭക്ഷ്യമേള മാർച്ച് എട്ട് വരെ തുടരും.