ബഹ്റൈൻ : കേരളത്തിലെ പ്രമുഖ തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ചു ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ ‘തിരക്കഥയുടെ കഥ’ എന്ന വിഷയത്തിൽ സജീവ് പാഴൂർ സംസാരിക്കും.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ നിർവഹിച്ചത് സജീവ് പാഴൂർ ആണ്.
സ്വന്തം തിരക്കഥകളുടെ അനുഭവങ്ങളും രചനാതന്ത്രങ്ങളും സജീവ് ബഹ്റൈനിലെ മലയാള സിനിമ പ്രേമികളുമായി പങ്കു വെക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.പരിപാടിയോടൊപ്പം സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം ചൂട് പ്രദർശിപ്പിക്കും. ഗോവ ചലച്ചിത്ര മേളയിൽ അടക്കം പ്രദർശിപ്പിച്ച ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് സൗദി പ്രവാസിയും സിനിമ പ്രവർത്തകനുമായ പി എ സമദ് ആണ്.28 തിങ്കൾ രാത്രി 7 .30 ന് സമാജത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എല്ലവർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.കുടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര-33369895, ഫിലിം ക്ലബ് കൺവീനർ രെമു രമേശ്- 33392403 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.