ബഹ്റൈൻ : സൗമ്യതയുടെയും, നന്മയുടെയും ആൾരൂപമായിരുന്നു അന്തരിച്ച പാണക്കാട് ശിഹാബ് തങ്ങൾ എന്നും,വിശ്രമമില്ലാതെ മതസൗഹാർദ്ദത്തിനായി സഞ്ചരിച്ച വലിയ തണൽ മരത്തെ ആണ് നമുക്ക് നഷ്ടമായതെന്നും പ്രസിഡണ്ട് ചാൾസ് ആലുക്ക അനുസ്മരിച്ചു.
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എന്നും മുന്നിലുണ്ടായിരുന്ന അദ്ദേഹത്തിൻറെ വിയോഗം തീരാനഷ്ടമാണെന്ന് സെക്രട്ടറി ശ്രീ.സജു സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ വിയോഗം മതേതര മണ്ഡലങ്ങളിൽ ഉണ്ടാക്കുന്ന ശൂന്യത പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉർവ്വത്ത്, മുൻ പ്രസിഡണ്ട് ശ്രീ. ജേക്കബ് വാഴപ്പള്ളി എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡണ്ട് ശ്രീ പോളി വിതത്തിൽ സ്വാഗതവും ജോയിൻറ് സെക്രട്ടറി ശ്രീ ജോജി വർക്കി നന്ദിയും പറഞ്ഞു