കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ വെള്ളിയാഴ്ച്ച തുടങ്ങും

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള  പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ക്ക് മാർച്ച് 11 വെള്ളിയാഴ്ച ജയൻ നഗറിൽ  (ഗ്രാന്‍റ് ഹോട്ടല്‍ പാര്‍ട്ടി ഹാൾ, മാമീര്‍) വെച്ച് റിഫ ഏരിയ സമ്മേളനത്തോടെ  തുടക്കം കുറിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍  വ്യത്യസ്തദിവസങ്ങളില്‍ ആയി കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. എല്ലാ ഏരിയകളിലും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും. ഏരിയ മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി തിരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ നടക്കും.  കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കവതരണവും ഏരിയ കോഓര്‍ഡിനേറ്റര്‍മാരുടെ നിരീക്ഷണത്തില്‍ ഏരിയ ഭാരവാഹികള്‍ നടത്തും.  കൂടുതല്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന ചര്‍ച്ചകള്‍  ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു

*ഏരിയ കോ-ഓർഡിനേറ്റേഴ്‌സ്*
സൽമാബാദ് – സന്തോഷ് കാവനാട് (3369 8685) , സജീവ് ആയൂർ (3402 9179)
സൽമാനിയ – രഞ്ജിത് (3979 4065) , രാജ് കൃഷ്ണൻ (3397 1810)
ബുദൈയ – കിഷോർ (3839 5229),
മുഹറഖ് – ഹരി എസ്. പിള്ള (6639 6542),
റിഫ – കോയിവിള മുഹമ്മദ് (3900 7142), അനോജ് മാസ്റ്റർ (3976 3026)
സിത്ര – ബിനു കുണ്ടറ (3879 4085), നിഹാസ് പള്ളിക്കൽ (3331 8586)
ഹമദ് ടൌൺ – നവാസ് കരുനാഗപ്പള്ളി (3835 4672), അജിത് ബാബു (3556 0231)
മനാമ – മനോജ് ജമാൽ (3921 2052)
ഗുദൈബിയ – നാരായണൻ (3320 5249)
ഹിദ്ദ് – അനൂബ് തങ്കച്ചൻ (3600 8770), റോജി ജോൺ (3912 5828)