മനാമ : ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹിമ ഇലക്ട്രിക്കൽസ് ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഒന്നാമത് ട്വന്റി 20 നാടൻ പന്ത് കളി മത്സരം സിഞ്ച് മൈതാനിയിൽ ആരംഭിച്ചു. ബഹ്റൈൻ കേരള സമാജം സെക്രട്ടറി ശ്രീ. വർഗീസ് കാരയ്ക്കൽ ടൂർണമെന്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. കേരള സമാജം മുൻ സെക്രട്ടറി ശ്രീ. M P രഘു പതാക ഉയർത്തി. BKNBF പ്രസിഡന്റ് ശ്രീ. റെജി കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ ഉത്ഘടന സമ്മേളനത്തിൽ O I C C ദേശീയ പ്രസിഡന്റ് ശ്രീ. ബിനു കുന്നന്താനം, BKNBF സെക്രട്ടറി ശ്രീ. സാജൻ തോമസ്, വൈസ് പ്രസിഡന്റ് ശ്രീ. റോബിൻ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന ആദ്യ മത്സരത്തിൽ കമ്പംമേട് ടീം കോട്ടയം പ്രവാസി ഫോറത്തെയും, രണ്ടാം മത്സരത്തിൽ മീനടം ടീം തോട്ടയ്ക്കാട് ടീമിനേയും പരാജയപ്പെടുത്തി.
ട്വന്റി 20 ടൂർണമെന്റിലെ മികച്ച കളിക്കാരന് നെല്ലിക്കൽ വിജയൻ മെമ്മോറിയൽ ട്രോഫിയും, മികച്ച കാലടിക്കാരന് മുട്ടമ്പലം വിജയൻ മെമ്മോറിയൽ ട്രോഫിയും, മികച്ച പിടുത്തക്കാരന് മിന്നൽ തമ്പി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കുന്നതാണ്. 18/03/2022 വെള്ളിയാഴ്ച്ച നടക്കുന്ന മത്സരങ്ങളിൽ പാറമ്പുഴ ടീം കമ്പം മേട് ടീമിനേയും (2pm) കോട്ടയം പ്രവാസി ഫോറം മീനടം ടീമിനേയും (3pm) തോട്ടയ്ക്കാട് ടീം പാറമ്പുഴ ടീമിനേയും (4pm) നേരിടും.