
സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ ലമോദ സീസൺ 2 ന് സോഹാറിലെ അമീറാസ് പാലസിൽ വിജയകരമായ സമാപനം . കരോക്കെ ഗാനമേളയും, ഫാഷൻ ഷോയും, തത്സമയ ഡാൻസ് മത്സരവും, മിസ് സുഹാർ മിസ്റ്റർ സുഹാർ പദവിക്ക് വേണ്ടിയുള്ള വാശിയേറിയ മത്സരവും കൊണ്ട് വെള്ളിയാഴ്ച്ച സുഹാർ അമീറാസ് പാലസ് ഹാൾ ആവേശം കൊണ്ട് വീർപ്പു മുട്ടി.വിവിധ പ്രായത്തിലുള്ളവരുടെ ഫാഷൻ ഷൊ കാണികളിൽ കൗതുകം തീർത്തു വിവിധ വർണ്ണത്തിലും പുതുമയിലും ഉള്ള വേഷവിധാനത്തിൽ റാമ്പിൽ മത്സരാർഥികൾ ചുവടുവെച്ചുകരോക്കെ ഗാനമേള മത്സരത്തിൽ വിവിധ ഭാഷകളിൽ ഗാനങ്ങൾ അവതരിപ്പിച്ചു മത്സരാർഥികൾ ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം മലയാളി മിഷൻ മസ്‌കത്ത് കോർഡിനേറ്റർ അനു ചന്ദ്രൻ നിർവഹിച്ചു.സാംസ്‌കാരിക സദസ്സിൽ ശ്രീജേഷ് പാട്യം അധ്യക്ഷതവഹിച്ചു.
സാമൂഹ്യ പ്രവർത്തകൻ രാജേഷ് കെ. വി. തമ്പാൻ തളിപ്പറമ്പ,മുരളി കൃഷ്ണൻ,ഡോക്ടർ റോയ് പി വിട്ടിൽ,സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രാജേഷ് കൊണ്ടല, മനോജ് കുമാർ,വാസുദേവൻ പിട്ടൻ, സുനിൽ മാസ്റ്റർ, സജീഷ് ജി ശങ്കർ, പവി ഗോവിന്ദ് എന്നിവർ ആശംസകൾ നേർന്നുസ്വാഗതം ബിജു കാക്കപ്പോയിലും ലമോദ രക്ഷാധികാരി വാസുദേവൻ നായർ നന്ദിയും പറഞ്ഞു.വിവിധ മത്സരങ്ങളിൽ 115 പേര് പങ്കെടുത്തു.വാശിയേറിയ മത്സരം നടന്ന മിസ്റ്റർ സുഹാർ മിസ്സ് സുഹാർ 2026 ആയി തെരെഞ്ഞെടുത്തത് മിസ്റ്റർ സുഹറായി നിഷിത് കുമാറിനെയും, മിസ്സ് സുഹറായി ശ്രുതി സുരേഷിനെയും ആണ്.രണ്ടാം സ്ഥാനത്ത് യഥാക്രമം സച്ചിൻ നമ്പ്യാർ, അനു നാരീഷ് എന്നിവരും സ്ഥാനം പിടിച്ചു. തുടർന്ന് പ്രശസ്ത ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി സൊഹാറിൽ നിറഞ്ഞ സംഗീത ആസ്വാദകരിൽ പാട്ടിന്റെ പാലാഴി പെയ്തിറങ്ങിയ പരിപാടിയായി മ്യുസിക്കൽ പരിപാടിമാറി. സ്കൂൾ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സോഹാറിയൻസ് കല മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദന ചടങ്ങ് കൂടി വേദിയിൽ നടന്നു. ട്രിപ്പിൾ എ ഇവന്റ് ബാനറിലാണ് പരിപാടിനടന്നത്.







