ബഹ്റൈൻ : നാല് പതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയും മുൻ ബഹ്റൈൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനും ഇപ്പോൾ ബിസിനസ് രംഗത്ത് സജീവമായിരുന്ന ബഹ്റൈൻ പൗരത്വം സ്വീകരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ലിയാഖത്ത് അലി (62) നാട്ടിൽ വച്ച് മരണമടഞ്ഞു. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെ ആയിരുന്നു മരണം. കുറച്ചു മാസങ്ങളായി ചികിൽസാർത്ഥം നാട്ടിലായിരുന്നു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം . ഷാമിർഖാൻ സഹോദരനാണ്
മയ്യിത്ത് ഇന്ന് വൈകീട്ട് 4 മണിക്ക് ഖബറടക്കും.