ബഹ്റെെന്‍ : മനാമ സൂക്കില്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് വേണ്ടി മനാമ സൂക്ക് കെഎംസിസി കമ്മിറ്റി രൂപീകരിച്ചു . കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന കമ്മിറ്റി രൂപീകരണ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . സംസ്ഥാന കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഓര്‍ഗനെെസിംങ് സെക്രട്ടറി കെപി മുസ്തഫ സ്വാഗതം പറഞ്ഞു . സംസ്ഥാന ജനറല്‍ സെക്രട്ടറി അസെെനാര് കളത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു .
കെഎംസിസി ബഹ്റെെന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു . ജിസിസിയില്‍ മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ബഹ്റെെന്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാന്‍ സൂക്ക് കമ്മിറ്റിക്ക് സധിക്കട്ടേയെന്ന് അദ്ധേഹം ആശംസിച്ചു . സംസ്ഥാന സീനിയര്‍ വെെസ് പ്രസിഡന്റ് കൂട്ടൂസ മുണ്ടേരി സെക്രട്ടറി ശംസുദ്ദീന്‍ വെളികുളങ്ങര , റഫീഖ് നാദാപുരം എന്നിവര്‍ ആശംസ അറിയിച്ചു . സംസ്ഥാന സെക്രട്ടറി എപി ഫെെസല്‍ സെക്രട്ടറിയേറ്റ് അംഗം അസ്ലം വടകര എന്നിവര്‍ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്കി . മനാമ സൂക്ക് കമ്മിറ്റി പ്രസിഡന്റായി ഇല്യാസ് വളപട്ടണം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന് ട്രഷറര്‍ ലത്തീഫ് നാദാപുരം ഓര്‍ഗനെെസിംങ് സെക്രട്ടറി എം എ ഷമീര്‍ , വെെസ് പ്രസിഡന്റുമാരായി നിസാര്‍ ഉസ്മാന് , ഷംസു പാനൂര്‍ , വിഎം അബ്ദുല്‍ ഖാദര്‍ അസീസ് ചാലിക്കര , മുഹമ്മദ് ട്രെെസ് ബി , സെക്രട്ടറിമാരായി റാഷിദ് ബാലുശ്ശേരി , ജബ്ബാര്‍ പഴയങ്ങാടി , താജുദ്ദീന് ബാലുശ്ശേരി , മൊയ്തു കല്ലിയോട് , സലീം കാഞ്ഞങ്ങാട് എന്നിവരേയും തിരഞ്ഞെടുത്തു . കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംമ്പന്ധിച്ചു .കെയു ലത്തീഫ് പ്രാര്‍ഥനക്ക് നേതൃത്വം നല്കി എംഎ ഷമീര്‍ നന്ദി പറഞ്ഞു .