മനാമ :.കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2022- 23 വർഷക്കാലത്തേക്കുള്ള കമ്മിറ്റി തെരെഞ്ഞെടുപ്പ് കൗൺസിൽ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്നു.
കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്തു.
നിസ്തുല്യമായ സേവന പ്രവർത്തനങ്ങളുമായി രണ്ടേ കാൽ കോടിയിലധികം രൂപയിലധികം ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾ നടത്തിയ കമ്മിറ്റിയെ അദ്ദേഹം പ്രകീർത്തിച്ചു.
ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിതാഴ രണ്ടു വർഷകാലത്തെ പ്രവർത്തന റിപ്പോർട്ടും അഷ്റഫ് അഴിയൂർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ, സംസ്ഥാന നേതാക്കളായ അസ്സൈനാർ കളത്തിങ്കൽ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ, ഒ കെ കാസിം എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി, ഇസ്ഹാഖ് വില്യാപ്പള്ളി, കാസിം നൊച്ചാട്, ജെപികെ തിക്കോടി, എന്നിവർ സംസാരിച്ചു.ഫൈസൽ കണ്ടിതാഴ സ്വാഗതം പറഞ്ഞു.തുടർന്നു നടന്ന പുതിയ വർഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർമാരായ കുട്ടൂസ മുണ്ടേരി, കെ പി മുസ്തഫ, കെ യു ലത്തീഫ്, റഹൂഫ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
2022- 23 വർഷത്തേക്കുള്ള ജില്ലാ കമ്മിറ്റി ഭാരവാഹികളായി, ഫൈസൽ കോട്ടപ്പള്ളി (പ്രസിഡന്റ്) അഷ്റഫ് അഴിയൂർ (ജനറൽ സെക്രട്ടറി) സുഹൈൽ മേലടി (ട്രഷറർ) പി കെ ഇസ്ഹാഖ് (ഓർഗനൈസിംഗ് സെക്രട്ടറി) ഫൈസൽ കണ്ടിതാഴ, അഷ്റഫ് തോടന്നൂർ, നാസ്സർ ഹാജി പുളിയാവ്, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടൻ, (വൈസ് പ്രസിഡന്റുമാർ) ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, സാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, (സെക്രെട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
അസ്ലം വടകര, റഫീഖ് നാദാപുരം, ഷാജഹാൻ കൊടുവള്ളി, എന്നിവർ ആശംസകൾ നേർന്നു.
ഇസ്ഹാഖ് വില്യാപ്പള്ളി നന്ദി പറഞ്ഞു.