ബഹറൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ നടത്തി.

മനാമ: ബഹറൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഹാശാ ആഴ്ച്ച ആരാധനകളുടെ ഭാഗമായി ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ നടത്തി. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരിശുദ്ധ സിനഡ്‌ സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ്‌ കാട്ടുമറ്റത്തിൽ, സഹ വികാരി റവ ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലും ആണ​‍് ശുശ്രൂഷകള്‍ നടന്നത്. സിഞ്ച് അല്‍ അഹലി ക്ലബ്ബില്‍ വച്ച് രാവിലെ 8 മണിക്ക് ആരംഭിച്ച ആരാധനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.