മനാമ : വിധുവിന്റെ ചികിത്സാഫണ്ടിലേക്ക് ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ സഹായ ഹസ്തം.വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി പന്തളം മുടിയൂർക്കോണം ലക്ഷ്മി നിവാസിൽ വിധുവിനായി നടത്തിയിരുന്ന ചികിത്സാ ഫണ്ടിലേക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരു ലക്ഷം രൂപ ശ്രി.മോനി ഓടികണ്ടത്തിലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ചു നൽകി.
സഹായം പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള കോർഡിനേറ്റർ ശ്രി.ആശിഷ്, ശ്രി. വിധുവിന്റെ കുടുംബത്തിന് കൈമാറി.
ജന്മനാ ഒരു വൃക്ക മാത്രാണ് വിധുവിന് ഉണ്ടായിരുന്നത്. നഴ്സിംഗ് ജോലി ചെയ്തു വരികയായിരുന്ന വിധുവിന്റെ ഏക വൃക്കയും തകരാറിലായിരിക്കുകയാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തി വരികയാണ്.
ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ശ്രി.സഖറിയ സാമുവേൽ ( 39401770) ശ്രി.എബിൻ ജോൺ (35498001) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.