ബഹ്‌റൈൻ : പ്രവാസി അപ്പസ്തോലേറ്റ് ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30നു വൈകിട്ട് എട്ടുമണിക്ക് KCA ഹാളിൽ വച്ച് ഈസ്റ്റർ ആഘോഷവും കുടുംബസംഗമം നടത്തപ്പെടുന്നു.
ചങ്ങനാശ്ശേരി പ്രവാസി അപ്പസ്തോലെറ്റ് ഡയറക്ടർ ഫാദർ റ്റെജി പുതുവീട്ടിക്കളം, ഗ്ലോബൽ കോഡിനേറ്റർ ജോ കാവാലം എന്നിവർ മുഖ്യാതിഥികൾ ആകുന്ന ചടങ്ങിൽ ബഹറിൻ മലയാളി കാത്തലിക്ക് കമ്മ്യുണിറ്റി ഡയറക്ടർ ഫാദർ സജി തോമസ് ഈസ്റ്റർ ദിന സന്ദേശം നൽകും.
ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ബഹറിൻ പ്രവാസി അപ്പൊസ്തോലേറ്റ് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ബഹറിൻ കോഡിനേറ്റർ ശ്രീ ഷിനോയ് പുളിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശ്രീ മോൻസി മാത്യുവിനെ പരിപാടിയുടെ ജനറൽ കൺവീനർ ആയി തിരഞ്ഞെടുത്തു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി 25 അംഗങ്ങളടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചു. തുടർന്ന് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
കോവിഡാനന്തരം ജനജീവിതം സാധാരണഗതിയിലായിരിക്കുന്ന ഈ അവസരത്തിൽ ഓൺലൈനിലും വാട്സാപ്പ് ഗ്രൂപ്പിലും ഒതുങ്ങി നിന്നിരുന്ന ബഹ്‌റൈനിലെ ചങ്ങനാശേരി അതിരൂപതാങ്ങൾക്ക് ഒത്തുകൂടുവാനുള്ള ഒരവസരമായി ഇതിനെ കണ്ട് എല്ലാവരും ഈ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ബഹറിൻ കോർഡിനേറ്റർ ശ്രീ.ഷിനോയി പുളിക്കൽ വാർത്താകുറിപ്പിൽ അറിയിച്ചു.
മെമ്പേഴ്സ് മീറ്റിന് ശ്രീ.ജോസഫ് വിഎം, ജിബി അലക്സ്, ബിജു ജോസഫ്,സബിൻ കുരിയാക്കോസ്, സൈവി ജോസഫ് എന്നിവർ നേതൃത്വം നൽകി.