മനാമ : ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെയ് ക്യുൻ 2022 എന്ന പേരിൽ പ്രത്യേക സൗന്ദര്യമത്സര പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം ഇരുപത്തി ഏഴിന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരുപാടിയിൽ ഇരുപത്തി എട്ടു വയസിനു താഴെ ഉള്ള ബഹറിനിൽ കഴിയുന്ന യുവതികൾക്ക് പങ്കെടുക്കാം. മൂന്നു റൗണ്ട് ആയി നടത്തുന്ന പരുപാടി രാത്രി എട്ടിന് ആരംഭിക്കും. ഏതെനിക്, ഫോർമൽ, ക്യാസുൽ എന്നി റൗണ്ടുകൾക്ക് പുറമെ ചോദ്യോത്തര വേളയും ഉൾപെടുത്തിയിട്ടുണ്ട്.രജിസ്ട്രേഷൻ സൗജന്യമാണ്.ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ്, ബെസ്റ്റ് സ്മൈലി, ബെസ്റ്റ് ഹെയർ, ബെസ്റ്റ് വാക് തുടങ്ങി ഘട്ടങ്ങൾ ആയി ആണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ, സെക്രട്ടറി സതീഷ് ഗോപിനാഥ്, സെൻതിൽ കുമാർ, ഗോപ കുമാർ പി ആർ, അജി ഭാസി, അനീഷ് വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.