മനാമ : ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റമദാൻ കപ്പ് ട്വന്റി20 നാടൻ പന്ത് കളി ഫൈനൽ മത്സരത്തിൽ കുറിച്ചി ടീമിനെ പരാജയപ്പെടുത്തി പാമ്പാടി ടീം ജേതാക്കളായി. വിജയികൾക്ക് OICC ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുമ്പുറം ട്രോഫികളും, ക്യാഷ് അവാർഡും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാർക്ക് OICC ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ബിനു കുന്നന്താനം ക്യാഷ് അവാർഡും, ട്രോഫികളും വിതരണം ചെയ്തു. BKNBF പ്രസിഡന്റ് ശ്രീ. റെജി കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് റോബിൻ ഏബ്രഹാം, ട്രഷറർ കുരുവിള പാമ്പാടി, അനീഷ് ഗൗരി, ജോയിന്റ് സെക്രട്ടറി ജോജി ഈശോ, മനോഷ് കോര എന്നിവർ നേതൃത്വം നൽകി. നിരവധി നാടൻ പന്ത് കളി പ്രേമികളുടെ സാന്നിധ്യം ഫൈനൽ മത്സരത്തിന് മിഴിവേകി.