മനാമ : ഉപ തെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിൽ യു ഡി എഫ് നേടിയ ഉജ്വല വിജയം മതേതര കേരളം ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപെട്ടു.
സംസ്ഥാന – കേന്ദ്ര സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കൊണ്ട് നേരിട്ട തെരഞ്ഞെടുപ്പിൽ ജാതി – മത, വർഗീയ ശക്തികൾ എല്ലാം ഐക്യ ജനാധിപത്യമുന്നണിക്ക് എതിരെ ആയിരുന്നു. പി ടി തോമസ് എക്കാലവും ഉയർത്തി പിടിച്ച മൂല്യങ്ങളിൽ തൃക്കാക്കരയിലെ ജനങ്ങൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കും
എന്നതിന് തെളിവാണ് ഉപ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.