മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ-സബ്തി, ഔഖാഫ്-മതകാര്യ മന്ത്രി മുഹമ്മദ് അൽ മമാരി, ഊർജ- ധാതു മന്ത്രി സലിം അൽ ഔഫി, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി, സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കൺട്രോൾ അതോറിറ്റി മേധാവി ശൈഖ് ഗുസ്ൻ ബിൻ ഹിലാൽ ബിൻ ഖലീഫ അൽ അലവി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്ത് മൂന്നു മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും മാറ്റിനിയമിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കിയത്.