ഗൾഫ് എയർ ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കും

ബഹ്‌റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കുമെന്ന്​ ബഹ്‌റൈൻ വിമാന കമ്പനി ആയ ഗൾഫ്​ എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ നിശ്​ചിത അളവിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ കൊണ്ടുപോകാമെന്ന്​ സർക്കുലറിൽ പറയുന്നു . 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ്​ പെട്ടികൾക്ക്​ അനുവദിച്ചിരിക്കുന്നത് . ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ അനുവദിക്കില്ല. 2020 ഒക്​ടോബറിലാണ്​ കാർഡ്​ ബോർഡ്​ പെട്ടികൾ വിമാന യാത്രക്ക് ഗൾഫ് എയർ നിയന്ത്രണ മേർപ്പെടുത്തിയത്.