ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ നിയമസഭാ സമാജിക സ്ഥാനവും ഒഴിയണം- ഐ വൈ സി സി ബഹ്റൈൻ.

ബഹ്റൈൻ : ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുകയും ഭരണഘടനയുടെ രൂപീകരണ പ്രക്രിയേയും, ഭരണഘടനശിൽപികളെ പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പൊതുജനമധ്യത്തിൽ മനഃപൂർവ്വമായി അവഹേളിക്കുകയും ചെയ്യ്ത സജി ചെറിയാൻ മന്ത്രിസ്ഥാനം മാത്രമല്ല നിയമസഭാ സാമാജിക സ്ഥാനവും രാജിവെച്ച് നിയമനടപടികൾ നേരിടണമെന്ന് ഐ വൈ സി സി ബഹ്റൈൻ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.