തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം റിക്രൂട്ട്മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി . വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കല്‍ ‘ഓപ്പറേഷന് ശുഭയാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് .
ഇത്തരം കാര്യങ്ങൾക്കെതിരെ പരാതികളയക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് , പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്, നോര്‍ക്കാ റൂട്ട്സ് എന്നി വകുപ്പുകൾ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പരാതികള്‍ നൽകുവാൻ ഇ-മെയില്‍ വിലാസവും ബന്ധപ്പെടേണ്ട നമ്പരും ഏർപ്പെടുത്തും . പരാതികൾ ഉടൻ പരിഹരിക്കുവാൻ ഉള്ള തരത്തിൽ ആയിരിക്കും പ്രവർത്തണം . .വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍, കുടിയേറ്റ നിയമങ്ങള്‍, തൊഴില്‍പരമായ കാര്യങ്ങള്‍, യാത്രാ അറിയിപ്പുകള് എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകി . യോഗത്തില്‍ കേരള പൊലീസ് മേധാവി, നോര്‍ക്കാ റൂട്ട്സ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അധികൃതരും പങ്കെടുത്തു .