ജിദ്ദ: സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 586 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 491 പേർ രോഗമുക്തി നേടി. മൂന്ന് പേർ മരിച്ചു ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 801,935 ഉം രോഗമുക്തരുടെ എണ്ണം 786,711 ഉം ആയി. രാജ്യത്തെ ആകെ മരണം 9,228 ആയി. ഇപ്പോൾ 5,996 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 151 പേർ ഗുരുതരാവസ്ഥയിലാണ്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.11 ശതമാനവും മരണനിരക്ക് 1.15 ശതമാനവുമാണ്. സൗദിയിലെ നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 162, ജിദ്ദ 98, ദമ്മാം 64, മക്ക 34, മദീന 27, ത്വാഇഫ് 21, അബ്ഹ 14, ജീസാൻ 8, ഹുഫൂഫ് 8, ബുറൈദ 7, ഖമീസ് മുശൈത്ത് 7, ദഹ്റാൻ 7, ഹാഇൽ 6, അൽബാഹ 6, ഉനൈസ 6, അൽറസ് 6, നജ്റാൻ 5, തബൂക്ക് 4, ഖോബാർ 4, ദമദ് 4, അൽഖർജ് 4, സാറാത് ഉബൈദ 3, ജുബൈൽ 3, മഹായിൽ 3, ബൽജുറൈഷി 3, അബൂ അരീഷ് 2, ഖത്വീഫ് 2, ഹഫർ 2, വാദി ദവാസിർ 2, ഖരീഹ് 2, ബല്ലസ്മർ 2.
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു
BY:DESK@GULF