സാമ്പത്തിക ഉത്തേജന പാക്കേജ് : ബഹ്‌റിനിൽ കൂടുതൽ തൊഴിൽ അവസരമൊരുക്കും

BY:DESK@GULF

മനാമ: സാമ്പത്തിക ഉത്തേജന പാക്കേജ് കൂടുതൽതൊഴിലവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു . മന്ത്രാലയ കോഓഡിനേഷൻ ആൻഡ് ഫോളോ അപ്കമ്മിറ്റിയിൽ ആണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത് .
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരം നടപ്പാക്കിയ സാമ്പത്തികഉത്തേജക പാക്കേജിന്റെ ഗുണഫലങ്ങൾ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രേചോദനം നൽകുമെന്നും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി