മനാമ: ജിദ്ദയിൽ നടക്കുന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യെ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസ്സിസ് അൽ സൗദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു . . ജി.സി.സി രാജ്യങ്ങൾക്കുപുറമെ, അമേരിക്ക, ഈജിപ്ത്, ഇറാഖ്,ജോർഡൻ എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ സഹകരണംവർധിപ്പിക്കുന്നതിനെക്കുറിച്ചും കൂടിയാലോചനകൾ നടക്കും. സാമ്പത്തികം, ഭക്ഷ്യസുരക്ഷ, ഊർജം, വെള്ളം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.ബഹ്റൈൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ബഹ്റൈൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫയെ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസ്സിസ് അൽ സൗദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ