ഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന അസംസ്കൃത എണ്ണയുടെ വില യുഎഈ ദിർഹത്തിൽ ഈടാക്കാൻ റഷ്യ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ നേരിടുന്ന ആഗോള ഉപരോധങ്ങളെ മറികടക്കാനും ഡോളർ അടിസ്ഥാനമാക്കിയുള്ള വ്യാപാരത്തിന് തടയിടാനുമാണ് ഈ നീക്കം.റഷ്യൻ എണ്ണക്കന്പനിയായ റോസ്നെഫ്റ്റ് മുഖാന്തരം വിൽക്കുന്ന അസംസ്കൃത എണ്ണയ്ക്ക് ഇന്ത്യയിലെ ഇറക്കുമതി വ്യാപാരികൾ ദിർഹത്തിൽ വില നൽകിയതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്.