മനാമ :ബഹറൈനിൽ ദീർഘ കാലം പ്രവാസ ജീവിതം നയിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ മുതിർന്ന പ്രവർത്തകൻ വടകര സ്വദേശി ലത്തീഫ് മൗലവിയുടെ ആകസ്മികമായിട്ടുള്ള വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ കേരള സ്റ്റേറ്റ് കമ്മറ്റി അനുശോചനം രേഖപെടുത്തി.
ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം.
പ്രവാസ ജീവിതത്തിലെ ജോലി തിരക്കിനിടയിൽ കിട്ടുന്ന സമയം സാമൂഹിക പ്രവർത്തന മേഘലയിൽ സജീവകാമാകാൻ ശ്രദ്ധിച്ചിരുന്ന പക്വതയാർന്ന പൊതു പ്രവർത്തകൻ ആയിരുന്നു മൗലവി.
രണ്ട് ആണ്മക്കൾ ആണ് അദ്ദേഹത്തിന് ഉള്ളതു.
ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹോദരങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കു ചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈഫ് അഴിക്കോട് , ജനറൽ സെക്രട്ടറി വി .കെ മുഹമ്മദലി എന്നിവർ അനുശോചന കുറുപ്പിൽ പറഞ്ഞു.