ദുബായ് : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ദുബൈയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് (cbse students) മികച്ച വിജയം കരസ്ഥമാക്കി. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയം നേടാന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം രണ്ട് ടേമുകളിലായി നടന്ന പരീക്ഷയില്‍ 624 കുട്ടികളാണ് പങ്കെടുത്തത്.
ഇതില്‍ അക്കാദമിക രംഗത്തെ മികച്ച പാരമ്പര്യത്തിന് അനുസൃതമായി, സ്കൂളിലെ ടോപ്പർമാർ മികച്ച സ്കോറുകൾ നേടി . സിബിഎസ്ഇ പരീക്ഷ ഫലം വന്നപ്പോൾ 97.44% വിജയശതമാനം നേടിയാണ് ഇന്ത്യൻ സ്കൂൾ മികവ് പുലർത്തിയത് . 98.2 ശതമാനം മാര്‍ക്ക് (491) നേടിയ അന്ന സജു മുല്ലപ്പിള്ളി ഇന്ത്യൻ സ്കൂൾ ടോപ്പറായി. 98 ശതമാനം (490) നേടിയ ദ്വാരക ത്യാഗരാജനാണ് സ്കൂളിൾ രണ്ടാം സ്ഥാനം. ഭവ്വ്യ കൊപ്പല്‍, ദിക്പാല് പ്രകാശ്ഭായ് പട്ടേല്‍, ലിയോ തോമസ് ഡൊമിനിക് എന്നിവര്‍ 96.6% മാര്‍ക്ക് (483) നേടി സ്കൂളില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഈ വര്‍ഷം 21 വിദ്യാര്‍ത്ഥികൾക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. ദിക്പാല് പ്രകാശ്ഭായ് പട്ടേലും ലിയോ തോമസ് ഡൊമിനിക്കും 96.6% മാർക്കോടെ (483) സ്കൂളിലെ സയൻസ് സ്ട്രീമില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ഈ സ്ട്രീമില്‍ 96 ശതമാനം മാര്‍ക്കോടെ (480) ജോണ്‍ എബ്രഹാമും നവനീത് സജിത്തും രണ്ടാം സ്ഥാനം പങ്കിട്ടു. സയന്‍സില്‍ 95.6 ശതമാനം മാർക്കോടെ (478) എസക്കിയേല്‍ മോസസ് സെക്വീരയും ഗംഗ ദേവി ഗണേശനും മൂന്നാം സ്ഥാനം പങ്കിട്ടു.
98.2 ശതമാനം മാര്‍ക്കോടെ സ്കൂൾ ടോപ്പർ അന്ന സാജു മുല്ലപ്പിള്ളി കൊമേഴ്സ് വിഭാഗത്തിലും ടോപ്പറാണ്. കൊമേഴ്സ് വിഭാഗത്തില്‍ 98 ശതമാനം മാർക്കോടെ ദ്വാരക ത്യാഗരാജനാണ് രണ്ടാം സ്ഥാനം. കൊമേഴ്സില്‍ 96.6 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്താണ് ബവ്യ കൊപ്പല്‍. 95.2 ശതമാനം മാർക്ക് നേടിയ ഹരിത പേരയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ടോപ്പറായി. ഹരിതക്കു 476മാർക്ക് ലഭിച്ചു. 94.2% നേടിയ സീൽ കൗശിക് സോണി 471 മാർക്കോടെ രണ്ടാം സ്ഥാനത്താണ്. സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 93 ശതമാനം മാർക്കോടെ (465) റബേക്ക റേച്ചല്‍ ആഷ്ലി മൂന്നാം സ്ഥാനത്താണ്
സിബിഎസ്ഇ പരീക്ഷയില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം
DESK@UAE