ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് : തേർസ്റ്റ് ക്വഞ്ചേഴ്സ് 2022

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ നാലാമത്തെ പ്രോഗ്രാം സംഘടിപ്പിച്ചു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്-ക്വഞ്ചേഴ്‌സ് 2022 ടീം കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ എന്നി ഭക്ഷണ പാനീയങ്ങൾ 325 ഓളം തൊഴിലാളികൾക്കായി സിത്രയിലെ ഒരു വർക്ക്‌സൈറ്റിൽ വിതരണം ചെയ്തു.ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുഖ്‌ല , തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ , ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ സിറാജ്, ക്ലിഫ്‌ഫോർഡ് കൊറിയ , നാസ്സർ മഞ്ചേരി, പങ്കജ് മാലിക് , രംഗരാജൻ, രാജീവൻ, ഹരി, അരദൗസ്‌ കോൺട്രാക്ടിംഗ് പ്രൊജക്റ്റ് എഞ്ചിനീയർ ജിനിത് എം സി , കൺസ്ട്രക്ഷൻ മാനേജർ മോഹൻരാജ് പി, പ്രോജക്ട് മാനേജർ വാസുദേവൻ പിള്ള , ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങളായ ഇബ്രാഹിം, യൂസിഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.തുടർച്ചയായ ഏഴാം വർഷമാണ് ഐസിആർഎഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ബഹ്‌റൈനിലെ ബൊഹ്‌റ സമൂഹവും ഈ പരിപാടിയെ പിന്തുണയ്ക്കുന്നു . തേർസ്റ് -ക്വഞ്ചേഴ്സ് 2022 പ്രതിവാര പരിപാടി അടുത്ത 7 ആഴ്ച വരെ വിവിധ വർക്ക്‌സൈറ്റുകളിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.