ബഹ്റൈൻ: മൂന്നു വർഷത്തിനിടയിൽ ജിസിസി രാജ്യങ്ങളിൽ ആകെ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി ഔദ്യോഗിക കണക്കിൽ വ്യക്തമാക്കുന്നു . പാർലമെന്റിൽ അവതരിപ്പിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇതു വ്യക്തമാക്കിയത് .ബഹ്റൈനിൽ 2019 ൽ 211പേരും , 2020ൽ 303 പേരും ,2021ൽ 352 ഇന്ത്യക്കാർക്കാണ് ജീവഹാനി സംഭവിച്ചത് . സൗദി അറേബ്യയയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു . സൗദി അറേബിയയിൽ 2019ൽ ഇന്ത്യക്കാരുടെ മരണസംഖ്യ 2,353 എന്നാൽ അത് 2020 ആയപ്പോഴേക്കും 3,753 ആയി മാറി . 2021 ൽ സൗദിയിൽ 2,328 ഇന്ത്യക്കാരാണ് മരിച്ചത്.യുഎഇയിൽ 2019ൽ മരണസംഖ്യ 1,751 പേരും എന്നാൽ 2020 ൽ അത് 2,454 ആയി ഉയർന്നു.2021ൽ അത് വീണ്ടും ഉയർന്നു മരണസംഖ്യ 2,714 . മരണസംഖ്യ ഉയർന്ന കാലഘട്ടം 2020 മുതൽ 21വരെ ആണ് കുവൈത്തിൽ 3,187 ഇന്ത്യക്കാരാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മരിച്ചത് , 2019ൽ 707, 2020ൽ 1,279 , 2021 ൽ 1,201 എന്നിങ്ങനെയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് . ഖത്തറിൽ 2019 ൽ250ഉം 2020ൽ 385 ഉം 2021ൽ 420 പേരുമാണ് മരിച്ചത്.ഒമാനിൽ 913 ഇന്ത്യക്കാരാണ് ജീവൻ നഷ്ടമായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു . മിക്ക രാജ്യങ്ങളിലും കോവിഡ് സമയത്താണ് മരണം കൂടുതൽസംഭവിച്ചിരിക്കുന്നത് .
മൂന്നു വർഷത്തിനിടെ ജി സി സി രാജ്യങ്ങളിൽ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി റിപ്പോർട്ട്
BY : VIDYA VENU